Advertisement

നിങ്ങളുടെ വാർഡ്രോബിലുണ്ടോ ഈ എട്ട് സ്‌കേർട്ടുകൾ ??

May 11, 2016
Google News 1 minute Read

സ്‌കേർട്ടുകൾ പണ്ടേ തൊട്ടുള്ള വേഷമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അതിന് 3900 ബി സിയിൽ ഉള്ളതാണെന്ന് പറഞ്ഞാലോ ?? അതിശയിച്ചു അല്ലെ ?? വൈകോലിൽ നെയ്ത് തുടങ്ങിയ ഈ രസികൻ വേഷത്തിന് നിരവധി പരിണാമങ്ങൾ സംഭവിച്ച് ഇന്ന് ട്രൗസർ സ്‌കേർട്ട് വരെ എത്തി നില്ക്കുന്നു. കാണാം വിവിധ തരം സ്‌കേർട്ടുകൾ

എ ലൈൻ സ്‌കേർട്ട്

A line

പേര് പോലെ തന്നെ ഇംഗ്ലീഷിലെ A എന്ന അക്ഷരത്തോട് സാമ്യമുണ്ട് എ ലൈൻ സ്‌കേർട്ടുകൾക്ക്. അര മുതൽ താഴേക്ക് ഇറുകി കിടക്കുകയും, കാൽമുട്ടിന്റെ ഭാഗത്ത് ധാരാളം ഞൊറിവുകളുമായാണ് ഇവ രൂപകൽപന ചെയ്തിര്ക്കുന്നത്.

ജിപ്‌സി സ്‌കേർട്ട്

gypsy

എ ലൈൻ സ്‌കേർട്ടിന്റെ അതേ ആകൃതിയാണെങ്കിലും കണങ്കാൽ വരെ ഇറക്കമുണ്ടാകും ജിപ്‌സി സ്‌കേർട്ടുകൾക്ക്. നിരവധി ചുരുക്കുകളുള്ളതു കൊണ്ട് തന്നെ, ഇവ അണിയുന്നത് ഒരു റഫ് ലുക്ക് നൽകാൻ സഹായിക്കും. അരയിൽ കെട്ടാവുന്ന തരത്തിലുള്ളവയും ഇലാസ്റ്റിക്കോട് കൂടിയവയും ഉൾപ്പെടും ഈ ശ്രേണിയിൽ.

സ്‌ട്രെയ്റ്റ് സ്‌കേർട്ട്

straight skirt

സ്‌ട്രെയ്റ്റ് സ്‌കേർട്ടുകൾ ഫോർമൽ വസ്ത്രങ്ങളിലെ മിന്നും താരമാണ്. കാൽ മുട്ട് വരെയും, ചിലപ്പോൾ കണങ്കാൽ വരെയും ഇറക്കമുള്ള ഇവയ്ക്ക് അര മുതൽ താഴെ വരെ ഒരേ വീതിയാണ്. ഒതുങ്ങിയ അരക്കെട്ടുള്ളവർക്ക് വളരെ നന്നായ് യോജിക്കുന്നു ഈ വേഷം. എന്നാൽ വീതിയേറിയ അരക്കെട്ടുള്ളവർ നീളമുള്ള സ്‌ട്രെയ്റ്റ് സ്‌കേർട്ടുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

മിനി സ്‌കേർട്ട്

mini skirt

ഈ കുഞ്ഞൻ സ്‌കേർട്ടുകൾക്ക് ആരാധകർ ഏറെയാണ്. ഡെനിം മുതൽ
നിരവധി ചുരുക്കകളുമായ് എത്തുന്ന ഫ്‌ളെയേർഡ് സ്‌കേർട്ട് വരെയുണ്ട്
ഇതിൽ. ലെഗ്ഗിങ്ങസിന്റെ കൂടെ അണിഞ്ഞാൽ ചിക്ക് ലുക്ക് നൽകും മിനി സ്‌കേർട്ടുകൾ.

അസ്സിമട്രിക്കൽ സ്‌കേർട്ട്

asymetrical skirt

അറ്റം കയറി ഇറങ്ങി കിടക്കുന്ന അസ്സിമട്രിക്കൽ സ്‌കേർട്ടുകൾ പെൺകുട്ടികളുടെ വാർഡ്രോബിലെ എവർഗ്രീൻ ലിസ്റ്റിൽ പെടുത്താവുന്നവയാണ്. ഹീൽസാണ് സാധാരണ ഗതിയിൽ ഇവയുടെ കൂടെ അണിയുന്നതെങ്കിലും, ബൂട്ട്‌സിന്റെ കൂടെ അണിഞ്ഞാൽ പവർഫുൾ ലുക്ക് നൽകും അസ്സിമട്രിക്കൽ സ്‌കേർട്ടുകൾ.

മെർമെയ്ഡ് സ്‌കേർട്ട്

mermaid skirt

മത്സ്യകന്യകയെ ഓർമിപ്പിക്കുന്ന ഇവ അര മുതൽ മുട്ട് വരെ ദേഹത്തോട് ഒട്ടി കിടക്കുന്നു.

ബോക്‌സ് സ്‌കേർട്ട്

box skirt

അൽപം നൊസ്റ്റാൾജിയ തരുന്നവയാണ് ഈ സ്‌കേർട്ടുകൾ. കാരണം, നമ്മുടെ സ്‌കൂൾ കാലങ്ങളിലെ യൂണിഫോം ഈ രീതിയിലാണ് തയ്ച്ചിരുന്നത്. വലിയ മൂന്ന് പ്ലീറ്റ്‌സുകൾ മാത്രം മുൻപിൽ വരുന്ന ഇവ നമ്മുടെ സ്‌കൂൾ കാലങ്ങളിലെ യൂണിഫോമിനെ ഓർമിപ്പിക്കുന്നു.

ട്രൗസർ സ്‌കേർട്ട്

trouser skirt

ഒറ്റ നോട്ടത്തിൽ സ്‌കേർട്ടാണോ, പാന്റാണോ എന്ന് പറയാൻ പ്രയാസം, അതാണ് സ്‌കേർട്ട് പാന്റുകൾ. ധരിക്കുന്നയാളുടെ കംഫർട്ടിന് പ്രാധാന്യം കൊടുക്കുന്ന ഇവ സ്ട്രീറ്റ് ഫാഷനിലെ സൂപ്പർ താരമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here