പെരുമ്പാവൂർ കൊലപാതകം ;മാധ്യമങ്ങൾ വിഷയം ദുരുപയോഗം ചെയ്യരുതെന്ന് ജസ്റ്റിസ് കമാൽ പാഷ

0

പെരുമ്പാവൂരിലെ ജിഷയുടെ മരണം വോട്ട്ബാങ്ക് ആക്കരുതെന്ന് ജസ്റ്റിസ് കമാൽ പാഷ. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്ക് മതിയായ സമയം നല്കണമെന്നും മാധ്യമങ്ങൾ വിഷയം ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യഥാർഥപ്രതിയെ പിടികൂടാൻ പോലീസിന് സമയം നല്കണം.അന്വേഷണ ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കാതെ ശ്രദ്ധിക്കേണ്ടത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് കമാൽ പാഷ.

Comments

comments

youtube subcribe