മോദിയെടുത്ത ലോട്ടറി കോൺഗ്രസിന് അടിക്കുമോ? ആശങ്കയിൽ ബിജെപി

ദേശീയമാധ്യമങ്ങളിലും #pomonedinesha സൂപ്പർഹിറ്റ്!!

കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രിയെ മലയാളികൾ ഹാഷ്ടാഗിൽ കുരുക്കി. സംഗതി സോഷ്യൽമീഡിയയിൽ വൈറലായി.കഴിഞ്ഞ മണിക്കൂറുകളിലെ ട്രെൻഡിംഗ് ഹാഷ് ടാഗാണ് #pomonedinesha .മലയാളികൾ തൊടുത്തുവിട്ട ഈ ഹാഷ്ടാഗ് അസ്ത്രം കുറിക്കുതന്നെ കൊണ്ടുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ നല്കുന്ന സൂചന.ദേശീയമാധ്യമങ്ങളിൽ മുതൽ ബിബിസിയിൽ വരെ പ്രധാന തലക്കെട്ടുകളിലൊന്നായി ഈ വാർത്ത.nn

മോഹൻലാൽ ചിത്രം നരസിംഹത്തിലെ പോ മോനെ ദിനേശാ എന്ന സൂപ്പർഹിറ്റ് ഡയലോഗിൽ നിന്നാണ് ഈ ഹാഷ്ടാഗ് എന്നുവരെ പറഞ്ഞ് അർഥവും വിശദീകരിച്ചാണ് പല ദേശീയ മാധ്യമങ്ങളും വാർത്ത നല്കിയിരിക്കുന്നത്. മലയാളികളോട് കളിച്ചാൽ ഇങ്ങനെയിരിക്കും,അടിയ്ക്ക് ഉത്തരം മുറിപ്പത്തൽ തന്നെ എന്ന് തുടങ്ങി വിവിധ ഭാവത്തിലും രൂപത്തിലും മോദിവിരുദ്ധത വാർത്തകളിലും ട്രോളുകളിലും സോഷ്യൽ മീഡിയ പോസ്റ്റുകളിലും നിറയുകയാണ്.Capture

സോഷ്യൽ മീഡിയയിലെ പൊങ്കാലയിടൽ ദേശീയമാധ്യമങ്ങൾ കൂടി ഏറ്റെടുത്തത്തോടെ ഇനിയെന്ത് എന്ന ആലോചനയിലാണ് മോദി എന്നാണ് വിവരം. വല്ലവിധേനയും തലയൂരാമെന്ന വിചാരം ഇനി നടപ്പാവില്ലെന്ന് ബിജെപിക്കും മോദിക്കും നന്നായി മനസ്സിലായിട്ടുണ്ട്.ഇന്ന് വീണ്ടും കേരളത്തിലെത്തുമ്പോൾ മാപ്പ് പറയുക മാത്രമാണ് രക്ഷപെടാൻ ഏക പോംവഴി. പാർലമെന്റിലും രക്ഷയില്ലാതെ വലയുകയാണ് പ്രധാനമന്ത്രി. സംഭവത്തിൽ വിശദീകരണം നല്കാതെ സുപ്രധാനമായ ധനവിനിയോഗ ബിൽ പാസ്സാക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ്.bbb

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews