സോഷ്യൽ മീഡിയയിൽ തരംഗമായി #pomonemodi

കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളുടെ പെരുമഴ. ഫേസ്ബുക്കിലും ട്വിറ്ററിലും കഴിഞ്ഞ മണിക്കൂറുകളിലെ ട്രെൻഡിംഗ് ഹാഷ് ടാഗാണ്
#pomonemodi.

ഞായറാഴ്ച തിരുവനന്തപുരത്ത് സംസാരിക്കവെയാണ് കേരളത്തെ മോദി സൊമാലിയയോട് ഉപമിച്ചത്. ആദിവാസി ബാലൻ മാലിന്യങ്ങൾക്കിടയിൽ നിന്ന് ഭക്ഷണം കഴിച്ച വാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം. ഇടത് വലത് മുന്നണികൾ മോദിക്കെതിരെ രംഗത്ത് വന്നു.കേരളത്തെയും ഗുജറാത്തിനെയും താരതമ്യം ചെയ്ത് നിരവധി വിമർശനങ്ങളാണ് മോദിക്കെതിരെ ഉയർന്നത്. ഇതിനു പിന്നാലെയാണ് സോഷ്യൽ മീഡിയയിലും സംഗതി വൈറലായത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE