“ഈ സിനിമ നിങ്ങൾക്ക് ഇഷ്ടമാകും,ഉറപ്പ്…..”

'വള്ളിം തെറ്റി പുള്ളിം തെറ്റി' നാളെ തിയേറ്ററുകളിൽ

വള്ളിം തെറ്റി പുള്ളിം തെറ്റി പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്ന് ഉറപ്പ് തന്ന് സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്. സിനിമ നാളെ റിലീസ് ആവാനിരിക്കെയാണ് സംവിധായകൻ ഫേസ്ബുക്കിലൂടെ പ്രതീക്ഷകളും ആശങ്കകളും പങ്കുവച്ചിരിക്കുന്നത്. മനസ്സ് നിറയെ പേടിയോടെയാണ് ഈ കുറിപ്പ് എന്ന മുഖവുരയോടെയാണ് കുറിപ്പ് തുടങ്ങുന്നത്. സിനിമ എന്ന സ്വപ്‌നം സത്യമാക്കാൻ കൂടെ നിന്ന സുഹൃത്തുക്കൾക്കും കുടുംബത്തിനും നന്ദി പറയുന്നതിനൊപ്പം മനസ്സ് നിറഞ്ഞ സ്‌നേഹത്തോടെ സിനിമയെ സ്വീകരിക്കണമെന്ന് പ്രേക്ഷകരോട് പറയാനും ഋഷി മറന്നിട്ടില്ല. കുഞ്ചാക്കോ ബോബനും ശാമിലിയും നായികാനായകന്മാരാകുന്ന വള്ളിം തെറ്റി പുള്ളീം തെറ്റി ട്രെയിലറിലെയും പാട്ടുകളിലെയും വ്യത്യസ്തത കൊണ്ട് ശ്രദ്ധ നേടിയിരുന്നു. ഒരു സിനിമാ ടാക്കീസിനെ ചുറ്റിപ്പറ്റി ഗ്രാമപശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയുടെ അണിയറയിൽ ഏറെയും പുതുമുഖങ്ങളാണ്. Capture

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം…

മനസ്സ് നിറയെ പേടിയോടെയാണ് ഈ കുറി പ്പ്‌…
എന്റെ ആദ്യ സിനിമ നാളെ പുറത്തിറങ്ങുകയാണ്‌.
ഒരു കുഞ്ഞിനെ പോലെ ഞാൻ വളർത്തി വലുതാക്കി പേരിട്ട് ഇനി നിങ്ങൾക്ക് തരികയാണ്
എന്റെ വി ടി പി ടി യെ. മനസ്‌ നിറഞ്ഞ സ്നേഹത്തോടെ തന്നെ സ്വീകരിക്കണം…
പരീക്ഷണങ്ങളുടെ ആറു വർഷങ്ങളാണ് പിറകിൽ കടന്നുപോയത്. ഈ വഴികളിലെ എന്റെ തീരാകടപ്പാടുകൾ മാത്രമാണ് ഇവിടെ പങ്കുവെയ്കുന്നത്.
നന്ദി എന്ന വാക്കുമാത്രമേ പറയാനുള്ളൂ. വഴി നീളെ സഹായിച്ച ഒരുപാട് പേരുണ്ട്..
“എന്നും തണലായ എന്റെ അച്ഛൻ
സിനിമയുടെ ലോകത്തേയ്ക് വെളിച്ചം പകർന്ന എന്റെ ഗുരു
എന്റെ അമ്മ… എന്റെ മോളു
എന്നും എന്റെ കൂടെ നിഴലായ എന്റെ ലക്ഷമി
എന്റെ സ്വകാര്യ അഹങ്കാരമായ എന്റെ കുടുംബം….
ഇനി നന്ദി സിനിമയിലേക്ക്..
എന്നെ വിശ്വസിച്ച് പണം മുടക്കിയ ഫൈസലിക്ക
ലക്ഷ്മിയുടെ സുഹൃത്തായി എത്തി എന്റെ സ്വന്തമായി മാറിയ സൂരജ്‌… (എന്റെ മ്യൂസിക്‌ )
സിനിമയിലേക്ക് രണ്ടാമത് എത്തുന്ന സുബിൻ (എന്റെ ഡിസൈൻ )
എഴുതുവാൻ സഹായിച്ച പോളും, സെബാനും
(എന്റെ തൂലികകൾ )
പിന്നെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത നന്ദി എന്റെ ഇച്ചായനോടും പ്രിയ ചേച്ചിയോടും പിന്നെ എന്റെ നായിക മാളൂട്ടിയ്ക്കും
ക്യാമറയിൽ വിസ്മയം തീർത്ത എന്റെ കുഞ്ഞുവിന്.
ഒരു സിനിമയായി വെട്ടിയെടുത്ത എഡിറ്റർ ബൈജു ചേട്ടന്.
ഞാൻ ഭാവനയിൽ കണ്ട ടാക്കീസ് പണിതുയർത്തിയ ജ്യോതിഷേട്ടന്.
പണം മുടക്കാൻ ആളെ കണ്ടെത്തി തന്ന അനീഷിന്…
രാത്രിയും പകലും ഇല്ലാതെ സിനിമയ്ക്ക്‌ വേണ്ടി അധ്വാനിച്ച എന്റെ സഹ സംവിധായകർക്ക്…
ഓരോ ജോലികളും ഭദ്രമാക്കിയ എന്റെ എല്ലാ ക്ര്യൂ മെംബെർസിനും…. മേയ്ക്കപ്പ്, വസ്ത്രാലങ്കാരം, ആർട്ട്, ക്യാമറ, പ്രോടക്ഷന് , എന്നിങ്ങനെ എനിക്ക് വേണ്ടി കഷ്ടപെട്ട ഓരോരുത്തർക്കും ഒരായിരം നന്ദി.
ഈ കഥയിൽ മാറ്റങ്ങൾ നിര്ധേഷിച്ചവർക്ക്…
കുറവുകൾ പറഞ്ഞുതന്നവർക്ക്…
സിനിമ വേണ്ടെന്നു വെച്ചവര്ക്ക്…. നിങ്ങൾ തന്നെയായിരുന്നു എന്നുമെന്റെ പ്രചോദനം.
പ്രധാനപ്പെട്ട ഒരു മീറ്റിംഗ് പരാജയ പെട്ട് തിരികെ വരും വഴി കണ്ടു മുട്ടിയ ഒരു പോലീസുകാരന്, ചേട്ടൻ പറഞ്ഞപോലെ “എന്റെ കഥ സിനിമയായി”. ഇനി എന്റെ ഈ കൊച്ചു സിനിമ നിങ്ങൾക്ക് നല്കുകയാണ് സ്വീകരിക്കുക്ക. ഞങ്ങളുടെ ആറ് വർഷത്തെ പരിശ്രമമാണ് ഈ കുഞ്ഞു സിനിമ…. നിങ്ങള്ക്കിഷ്ട്ടപ്പെടും…… എനിക്കുറപ്പാണ്……

എന്ന് സ്നേഹപൂർവ്വം
ഋഷി ശിവകുമാർ

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE