ഭൂമിയിലെ മാലാഖമാർക്കായൊരു ദിനം

ഇന്ന് ലോക നേഴ്സസ് ദിനം. ലോകമോട്ടാകെയുള്ള നേഴ്സുമാർ ആരോഗ്യമേഖലയ്ക്ക് നല്കുന്ന സംഭാവനയെ സ്മരിക്കാനാണ് ഈ ദിനം. എ ഫോഴ്സ് ഫോർ ചേഞ്ച്‌ എന്നതാണ് ഈ വർഷത്തെ നേഴ്സസ് ദിന സന്ദേശം .

1820 മെയ് 12 ന് ജനിച്ച ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ ഓർമയ്ക്കായാണ് എല്ലാ വർഷവും ഇന്നേ ദിവസം അന്താരാഷ്ട്ര നേഴ്‌സസ് ദിനമായി ആചരിക്കുന്നത്. ആധുനിക അതുരശുശ്രൂഷ പ്രവർത്തനങ്ങളുടെയും നഴ്‌സിംഗിൻറെയും, ആശുപത്രി നവീകരണത്തിൻറെയും തുടക്കക്കാരിയായിരുന്നു ഇവർ. ആശുപത്രി ശുചിത്വം ഒന്നുകൊണ്ടു മാത്രം മരണനിരക്ക് ഗണ്യമായി കുറയ്ക്കാം എന്ന ഫ്‌ളോറൻസിൻറെ സിദ്ധാന്തം പിന്നീട് ലോകമൊട്ടാകെയുള്ള ആശുപത്രികളിൽ വർത്തികമാക്കുകയും, മനുഷ്യരാശിയുടെ ഗതി തന്നെ മാറ്റി മറിക്കുകയും ചെയ്തു. ലോക നേഴ്സസ് ദിനം ആദ്യമായി ആചരിച്ചത് 1954 ഒക്ടോബറിലായിരുന്നു.

ആശുപത്രികളിലും നേഴ്സിംഗ് സ്ഥാപനങ്ങളിലും നേഴ്സസ് ദിനം ആചരിച്ചു. വിവിധ സ്ഥാപനങ്ങളിൽ സമ്മാനങ്ങളും പൂക്കളും വിതരണം ചെയ്തും കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും രോഗികളും ചേര്‍ന്ന് നേഴ്‌സുമാരുടെ സേവനങ്ങളെ ആദരിച്ചു. ലോകത്തെ ഒട്ടുമിക്ക സ്ഥലങ്ങളിലും അന്നേ ദിവസം മാത്രം ആഘോഷങ്ങൾ പരിമിതപ്പെടുമ്പോൾ, കാനഡ, അമേരിക്ക തുടങ്ങി രാജ്യങ്ങളില്‍ മെയ് 6മുതല്‍ 12 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് നേഴ്‌സസ് ദിനത്തോടനുബന്ധിച്ച് നടത്താറുള്ളത്.

NO COMMENTS

LEAVE A REPLY