കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് യുഡിഎഫ് തിരഞ്ഞെടുപ്പ് ഏകോപന സമിതി

കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് യുഡിഎഫ് തിരഞ്ഞെടുപ്പ് ഏകോപന സമിതിയുടെ വിലയിരുത്തല്‍. പി.പി തങ്കച്ചന്‍ അധ്യക്ഷനായ പത്തംഗ സമിതിയുടേതാണ് ഈ വിലയിരുത്തല്‍. 77 മുതല്‍ 88വരെ സീറ്റുകള്‍ നേടിയാണ് ഭരണത്തുടര്‍ച്ച ഉണ്ടാകുക.
സോണിയാ ഗാന്ധിയുടെ സന്ദര്‍ശനം പ്രചാരണ രംഗത്ത് വലിയ ചലനം ഉണ്ടാക്കി. സിറ്റിംഗ് മണ്ഡലങ്ങളില്‍ ചിലതില്‍ തിരിച്ചടിയുണ്ടായാലും പുതിയതായി പതിനഞ്ചോളം സീറ്റുകളില്‍ ജയിക്കാനാകും. ബി.ജെപിയ്ക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാന്‍ കഴിയില്ലെന്നും യോഗം വിലയിരുത്തി.

 

NO COMMENTS

LEAVE A REPLY