കുട്ടികളെ ലക്ഷ്യമിട്ട് ഐസ് ഭീകരരുടെ മൊബൈല്‍ ആപ്പ്

0

കുട്ടികളെ മതതീവ്രവാതത്തിലേക്ക് ആകര്‍ഷിച്ച് ഐ.എസിന്റെ സ്മാര്‍ട്ട് ഫോണ്‍ ആപ്പ്. അമേരിക്കന്‍ വാര്‍ത്താ വെബ്സൈറ്റായ ദ ലോങ് വാര്‍ ജേണലാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഹുറൂഫ് എന്നാണ് ആപ്പിന്റെ പേര്. ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള പാഠങ്ങളാണ് ആപ്പിലുള്ളത്.
സാമൂഹ്യ മാധ്യമങ്ങള്‍ ഐഎസിന്റെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും വിലക്കിയതിന്റെ സാഹചര്യത്തിലാണ് ഭീകരരുടെ ഈ പുതിയ നീക്കം. ഐഎസിന്റെ തന്നെ പ്രചാരണ വിഭാഗമായ ലൈബ്രറി ഓഫ് സീല്‍ ആണ് ആപ്പ് പുറത്തിറക്കിയിരുന്നത്.
ആക്രമണ വാസനയുള്ള വീഡിയോ ഗെയിമുകളും പാട്ടുകളുമാണ് ഇതില്‍ ഉള്ളത്. മതതീവ്രവാദവുമായ ബന്ധപ്പെട്ട വാക്കുകളും ഉണ്ട്. നേരത്തെ കുട്ടികള്‍ ആയുധ പരിശീലനം നടത്തുന്നതിന്റെ അടക്കം വീഡിയോകള്‍ ഐ.എസ് പുറത്ത് വിട്ടിരുന്നു. സമാന രീതിയില്‍ താലിബാന്‍ അല്‍മരാഹ് എന്ന് ആന്‍ഡ്രോയിഡ് ആപ്പ് പുറത്തിറക്കിയെങ്കിലും പിന്നീട് ഇത് ഗൂഗില്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

Comments

comments