മാധ്യമപ്രവർത്തകൻ മരിച്ച നിലയിൽ

 

ദൃശ്യമാധ്യമപ്രവർത്തകനെ റെയിൽവേട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏഷ്യാനെറ്റ് ലേഖകനും എഫ്‌ഐആർ പരിപാടിയുടെ അവതാരകനുമായ അനീഷ് ചന്ദ്രനെയാണ് (34)  കഴക്കൂട്ടത്തിനടുത്ത് റെയിൽവേട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യ എന്നാണ് പ്രാഥമികവിവരം.കൊല്ലം പടിഞ്ഞാറേകല്ലട കോയിക്കൽ ഭാഗം വടവനമഠത്തിൽ ആർ.ചന്ദ്രശേഖരപിള്ളയുടെയും വിജയമ്മയുടെയും മകനാണ്.അർച്ചനയാണ് ഭാര്യ. മാതൃഭൂമി,മംഗളം എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റും. തുടർന്ന് ഏഷ്യാനെറ്റ് ഓഫീസിൽ പൊതുദർശനത്തിനു വച്ച ശേഷം സ്വദേശമായ പടിഞ്ഞാറേകല്ലടയിലേക്ക് കൊണ്ടുപോവും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE