സലീംകുമാർ അമ്മ വിട്ടു

 

നടൻ സലീംകുമാർ ‘അമ്മ’ സംഘടനയിൽ നിന്ന് രാജിവച്ചു. പത്തനാപുരത്ത് ഗണേഷ്‌കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്  സിനിമാ
താരങ്ങൾ തയ്യാറായതിൽ പ്രതിഷേധിച്ചാണ് രാജി. അമ്മയുടെ ജനറൽ സെക്രട്ടറി മമ്മൂട്ടിക്ക് സിലീംകുമാർ രാജിക്കത്ത് അയച്ചുകൊടുത്തു.

സിനിമാ താരങ്ങൾ തമ്മിൽ മൽസരിക്കുന്ന മണ്ഡലങ്ങളിൽ പ്രചാരണത്തിന് പോവരുതെന്ന് ‘അമ്മ’യുടെ അലിഖിത നിർദേശമുണ്ടായിരുന്നു. ഇത് അവഗണിച്ച് മോഹൻലാൽ പ്രചരണത്തിന് എത്തിയതാണ് രാജിക്ക് അടിസ്ഥാനം.സംവിധായകൻ പ്രിയദർശനും മോഹൻലാലിനൊപ്പം പത്തനാപുരത്ത് എത്തിയിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE