ബിജെപിക്കെതിരെ ആഞ്ഞടിച്ച് എകെ ആന്റണി

antony

നിയമസഭയിൽ ബിജെപി എം.എൽ.എ കാലുകുത്തിയാൽ സംസ്ഥാനത്തിന്റെ അജണ്ട തന്നെ അവർ മാറ്റിമറിക്കുമെന്ന് എ.കെ ആന്റണി.

ബിജെപി പ്രതിനിധി നിയമസഭയിൽ കാലുകുത്തുന്ന സ്ഥിതി ഉണ്ടാകുന്നത് ആപത്തിന്റെ തുടക്കമായിരിക്കുമെന്നും, കേരളത്തിന്റെ മതസൗഹാർദ്ദ അന്തരീക്ഷം തകർക്കാനാണ് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും കേരളത്തിലെത്തി പ്രസംഗിക്കുന്നതെന്നും ആന്റണി കൂട്ടിച്ചേർത്തു. മോദി സർക്കാരിന്റെ ജനാധിപത്യ പൗരാവകാശ ലംഘനങ്ങളെ തടയാൻ കോൺഗ്രസിനു മാത്രമേ കഴിയൂ എന്നും ഒരു കാരണവശാലും ബി.ജെ.പിയെ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അനുവദിക്കില്ലെന്നും ആന്റണി പറഞ്ഞു.

NO COMMENTS

LEAVE A REPLY