കെ കെ രമയ്ക്ക് നേരെ കയ്യേറ്റം നടന്നിട്ടില്ലെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്

വടകര സ്ഥാനാർത്ഥിയും ആർഎംപി നേതാവുമായ കെ കെ രമയ്ക്ക് നേരെ കയ്യേറ്റം നടന്നു എന്നുള്ള പരാതി വ്യാജമെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്. ബല പ്രയോഗം നടക്കുന്ന സമയം രമ മറ്റൊരിടത്ത് മാറി നിൽക്കുകയായിരുന്നു എന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

രമയ്ക്ക് നേരെ പ്രചാരണത്തിനിടെ തച്ചോളി മാണിക്കോത്ത് ക്ഷേത്രത്തിന് സമീപത്തുവെച്ച് കയ്യേറ്റമുണ്ടായതായാണ് പരാതി നൽകിയിരുന്നത്. ഒരു സംഘം ആളുകൾ രമയുടെ കൈപിടിച്ച് തിരിച്ചതായും കൊല്ലുമെന്ന ഭീഷണി പെടുത്തിയതായും പ്രവർത്തകർ പറഞ്ഞിരുന്നു. രമയുടെ കയ്യിന് പരിക്കേറ്റതിനെ തുടർന്ന് വടകര സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

ബലപ്രയോഗത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ഇവർ ആരോപിച്ചിരുന്നു. എന്നാൽ രമയ്ക്ക് നേരെ കയ്യേറ്റമുണ്ടായിട്ടില്ലെന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്.

NO COMMENTS

LEAVE A REPLY