കൊട്ടിക്കലാശത്തിനിടെ സംഘർഷം

0

ചെർപ്പുളശ്ശേരി, അങ്കമാലി, ബാലരാമപുരം എന്നിവിടങ്ങളിലാണ് കൊട്ടിക്കലാശത്തിനിടെ സംഘർഷം ഉണ്ടായത്.

പാലക്കാട് ചെർപ്പുളശ്ശേരിയിൽ കൊട്ടിക്കലാശത്തിനിടെ സിപിഐ(എം)- ബിജെപി പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. സംഘർഷത്തെ തുടർന്ന് പോലീസും കേന്ദ്ര സേനയും ലാത്തി വീശി.

അങ്കമാലിയിൽ കൊട്ടിക്കലാശത്തിനിടെ കല്ലേറ്. യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടിയതിനെ തുടർന്നുണ്ടായ കല്ലേറിൽ നിരവധി പേർ്ക്ക് പരിക്കേറ്റു. തിരുവനന്തപുരത്തെ ബാലരാമപുരത്തുണ്ടായ സംഘർഷത്തിൽ എസ്‌ഐ വിജയകുമാറിന് പരിക്കേറ്റു.

പരസ്യപ്രചരണത്തിന് അന്ത്യം കുറിച്ച് രാഷ്ട്രീയ പാർട്ടികൾ കൊട്ടിക്കലാശത്തിന്റെ ആവേശത്തിലാണ്. കൊട്ടിക്കലാശത്തിന് അൽപ്പസമയത്തിനകം തിരശ്ശീല വീഴും. ഇനി നാളെ മുതൽ നിശ്ശബ്ദ പ്രചരണം.

Comments

comments