വയനാട്ടിലെ ശിശുമരണം : സർക്കാരിനെതിരെ കേന്ദ്ര പട്ടികജാതി ക്ഷേമ മന്ത്രി

വയനാട്ടിൽ നവജാത ശിശു മരച്ച സംഭവത്തിൽ, സർക്കാരിനെതിരെ തിരിഞ്ഞ് കേന്ദ്രമന്ത്രി ജുവൽ ഒറാം. സർക്കാരിനും ആദിവാസി ക്ഷേമ വകുപ്പിനും വീഴ്ച്ച പറ്റിയെന്നാണ് അദ്ദേഹം പറഞ്ഞത്. ആദിവസി ക്ഷേമ വകുപ്പിനോട് റിപ്പോർട്ട് തേടുമെന്നും കേന്ദ്രമന്ത്രി കൂട്ടിചേർത്തു.

കഴിഞ്ഞ ദിവസം വയനാട്ടിലെ കൽപറ്റയിലാണ് ആദിവാസി യുവതിക്ക് മതിയായ ചികത്സയും ആംബുലൻസ് സൗകര്യവും ലഭിക്കാത്തത് മൂലം കുഞ്ഞ് മരിക്കാൻ ഇടയായത്. ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് യുവതിയെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിൽ എത്തിച്ചത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews