കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തെ എത്തിയേക്കും

0

ഇത്തവണ കേരളത്തിൽ കാലവർഷം മെയ് 28 ന് തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

മെയ് 15 ന് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും, 28 ന് കേരളത്തിലും എത്തുന്ന കാലവര്ഷം പിന്നീട് വടക്കേ ഇന്ത്യയിലേക്കും വ്യാപിക്കും. ത്രിപുര, മിസോറാം, നാഗാലാൻഡ്, മണിപ്പൂർ എന്നിവിടങ്ങളിലും ഇത്തവണ 3-4 ദിവസം നേരത്തെ
മഴ എത്തുമെന്നും അധികൃതർ അറിയിച്ചു.

ഇക്കുറി 104-106 സെന്റിമീറ്റർ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. എൽ നീനോയിൽ വന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തിണ് പ്രവചനം.

Comments

comments

youtube subcribe