സൈനികർ പ്രതിഷേധത്തിൽ

0
54

വടക്ക് കിഴക്ക് ഇൻഫന്ററി യൂണിറ്റിൽ പരിശീലനത്തിനിടെ ജവാൻ മരിച്ച സംഭവത്തിൽ സൈനികർ പ്രതിഷേധിക്കുന്നു. സൈനിക ഓഫീസർമാരെ ജവാൻമാർ മർദ്ദിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ഗുരുതരമായ അച്ചടക്കലംഘനം നടന്നിട്ടില്ലെന്നും, സംഭവം അന്വേഷിക്കുമെന്നും അധികൃതർ അറിയിച്ചു.

ശനിയാഴ്ച റൂട്ട് മാര്‍ച്ചിനിടെയാണ് സൈനികന്‍ കുഴഞ്ഞ് വീണ് മരിച്ചത്. നെഞ്ച് വേദനയാണെന്ന് പറഞ്ഞിട്ടും മുതിര്‍ന്ന ഓഫീസര്‍ ഇയാളെ പരിശീലനത്തിന് നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് ആരോപണം.ഇതോടെ പ്രതിഷേധവുമായി മറ്റ് സൈനികരും രംഗത്തെത്തുകയായിരുന്നു.

NO COMMENTS

LEAVE A REPLY