ജെയ്‌ഷേ മുഹമ്മദ് ഭീകരൻ പിടിയൽ

0

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നിന്നും ജയ്‌ഷെ മുഹമ്മദ് ഭീകരനെന്ന് സംശയിക്കുന്നയാളെ പിടികൂടി. ജമ്മു കശ്മീർ പോലീസിന്റെയും  46 രാഷ്ട്രീയ റൈഫിൾസിന്റെയും സംയുക്ത നീക്കത്തിലൂടെയാണ് പാക്ക് അധിനിവേശ കശ്മീരിലെ ഭീകരവാദ വിഭാഗം കമാൻഡറായ അബ്ദുൾ റഹ്മാനെ പിടികൂടിയത്.

ഇയാളിൽനിന്ന് ആധാർ കാർഡ്, എകെ47 റൈഫിൾ, നാലു ഗ്രനേഡുകൾ, വയർലെസ് സെറ്റ് തുടങ്ങിയവ കണ്ടെടുത്തുവെന്ന് പൊലീസ് അറിയിച്ചു. ഷാഹിർ അഹമ്മദ് ഖാൻ എന്ന പേരാണ് ഇയാളിൽനിന്ന് പിടിച്ചെടുത്ത ആധാർ കാർഡിൽ നൽകിയിരിക്കുന്നത്. ഗുലാം റസൂൽ ഖാൻ എന്നാണ് പിതാവിന്റെ പേരായ് നൽകിയിരുന്നത്.

Comments

comments

youtube subcribe