തിരഞ്ഞെടുപ്പ് ദിനം മഴയിൽ മുങ്ങുമോ ??

0

സംസ്ഥാനത്തൊട്ടാകെ ഇന്ന് മുതൽ കനത്ത മഴ പെയ്‌തേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരഞ്ഞെടുപ്പു ദിവസവും മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇന്നു മുതൽ അഞ്ചു ദിവസത്തേക്കാണു സംസ്ഥാനത്താകെ മഴയ്ക്കുള്ള സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

വേനൽമഴയെ തുടർന്നു സംസ്ഥാനത്തു പൊതുവെ താപനില താഴ്ന്നിട്ടുണ്ട്.
സംസ്ഥാനത്തൊട്ടാകെ തുടർച്ചയായി പെയ്ത ഭേദപ്പെട്ട വേനൽമഴയാണു ചൂടു കുറയാൻ കാരണം. കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ ദിവസം 26.8
മില്ലീമീറ്റർ മഴ രേഖപ്പെടുത്തിയിരുന്നു. മഴ തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്കയും രാഷ്ട്രീയ പാർട്ടികൾക്കുണ്ട്.

Comments

comments

youtube subcribe