വോട്ട് ഉറപ്പിക്കാം, വിവിറ്റി പാറ്റ് ഉണ്ടെങ്കിൽ!!

0

വോട്ടർമാർക്ക് തങ്ങൾ ഉദ്ദേശിക്കുന്ന സ്ഥാനാർഥിക്ക് തന്നെയാണ് വോട്ട് നല്കിയതെന്ന ഉറപ്പിക്കാൻ കഴിയുന്ന വി.വി.റ്റി.പാറ്റ് അഥവാ വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ യന്ത്രങ്ങൾ സംസ്ഥാനത്തെ 1062 ബൂത്തുകളിൽ ഉപയോഗിക്കും. വോട്ടിംഗ് കംപാർട്ട്‌മെന്റിൽ ബാലറ്റ് യൂണിറ്റിനോട് ചേർന്ന് ഘടിപ്പിക്കുന്ന വി.വി.റ്റി പാറ്റ് യൂണിറ്റിന്റെ ഡിസ്‌പ്ലേയിൽ വോട്ടർ വോട്ട് രേഖപ്പെടുത്തിയാൽ ഉടൻ സ്ഥാനാർഥിയുടെ പേര്,സീരിയൽ നമ്പർ,ചിഹ്നം എന്നിവ ഉൾപ്പെടുന്ന സ്ലിപ്പ് ഏഴ് സെക്കന്റ് സമയം വോട്ടർമാർക്ക് കാണാൻ കഴിയും.തുടർന്ന് സ്ലിപ്പ് മുറിഞ്ഞ് വി.വി.പാറ്റ് യന്ത്രത്തിൽ വീഴുമെങ്കിലും വോട്ടർക്ക് ഇത് എടുക്കാൻ കഴിയില്ല.

Comments

comments

youtube subcribe