അവസാനഘട്ടത്തിലും വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ച് കളക്ടര്‍ ബ്രോ

അവസാനഘട്ടത്തിലും വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ച് കളക്ടര്‍ ബ്രോയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.  ഇന്നത്തെ തലമുറ എന്തിനാണ് തെഗഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുന്നത് എന്ന് ചോദിച്ചാണ് ഫെയ്സ് ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഇത് പ്രതിഷേങ മുറയല്ല, ദു:ഖകരവും പ്രതിഷേധാർഹവുമായ പലതും നമുക്ക്‌ ചുറ്റിലും നടക്കുന്നുമുണ്ട്‌. ദുരിതങ്ങളാല്‍ കഷ്ടപ്പെടുന്ന ആളുകളുമുണ്ട്. പ്രശ്നങ്ങൾ അനവധി ഉണ്ട്‌. ഇതേക്കുറിച്ചൊക്കെ സജിവ ചർച്ചകളും പ്രശ്നപരിഹാരത്തിന്‌ പൊതുജന സമ്മർദ്ദവും ഉണ്ടാവാറുണ്ട്‌. ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ പോലും അനുവാദമില്ലാത്ത നിരവധി രാജ്യങ്ങൾ നമുക്ക് ചുറ്റുമുണ്ട് എന്ന് മാത്രം ഓർക്കുക എന്നാണ് പോസ്റ്റ് ആരംഭിക്കുന്നത്.

നമുക്ക്‌ ജനാധിപത്യം വേണ്ടുവോളം ഉള്ളതുകൊണ്ട്‌ ഒരു പക്ഷേ വെറുതേ കിട്ടിയ വോട്ടവകാശത്തിന്റെ വില അറിയാതെ പോയതാണോ?എന്നാണ് കള്ക്ടര്‍ ബ്രോ ചോദിക്കുന്നത്.ഒരു മഴത്തുള്ളി നിസ്സാരനാണെങ്കിലും ഭൂമിയെ വിറപ്പിച്ച്‌ പേമാരി പെയ്തിറങ്ങുന്നത്‌ ഒട്ടനവധി മഴത്തുള്ളികൾ ഒരുമിക്കുമ്പോഴാണ്‌. വോട്ടും അങ്ങനെ തന്നെ. എന്നും പോസ്റ്റിലുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം.

https://www.facebook.com/CollectorKKD/photos/a.1588800208023420.1073741828.1588733288030112/1753059568264149/?type=3

 

 

NO COMMENTS

LEAVE A REPLY