വോട്ട് ചെയ്യണം ആത്മാഭിമാനത്തോടെ

0

പ്രചരണച്ചൂടില്‍ നിന്ന് പോളിംഗ് മഴയിലേക്ക് ഇറങ്ങി നില്‍ക്കുന്ന മലയാളി ഇത്തവണ വോട്ട് ചെയ്യുന്നത് ആത്മാഭിമാനത്തോടെയാകണം. സ്വയം വിമര്‍ശിക്കുമ്പോള്‍ കണ്ടെത്താവുന്ന നിരവധി പോരായ്മകള്‍ക്കിടയിലും മലയാളി എന്ന നിലയ്ക്ക് നമുക്ക് അഭിമാനത്തോടെ എടുത്തുയര്‍ത്താവുന്ന ഒരു പതാകയുണ്ട്. അത്, ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങള്‍ക്ക് മേല്‍ വര്‍ഷങ്ങള്‍ കൊണ്ട് നമ്മള്‍ നേടിയെടുത്ത മേല്‍ക്കോയ്മയുടേതാണ്- മതവും സമുദായവും സാമൂഹ്യ പരിഷ്കരണത്തിന്റെ ചാലകങ്ങള്‍ മാത്രമാണെന്ന് നമ്മെ പഠിപ്പിച്ച സാമുദായികാചാര്യന്മാരുടെ വിപ്ലവചരിതത്തിന്റേതാണ്. ചെളിക്കുണ്ടില്‍ നിന്ന് സാമൂഹികാരക്ഷിതത്വത്തില്‍ നിന്ന് കൈകളുയര്‍ത്തി പൊതുധാരയിലേക്ക് കടന്നു വന്ന ഒരു വലിയ ജനസമൂഹത്തിന്റേതാണ്. അവരെ കൈപിടിച്ചുയര്‍ത്തിയ പ്രസ്ഥാനങ്ങളുടേതാണ്.
കേരളത്തിന്റെ വിധി എഴുത്ത് ചരിത്രം കുറിച്ചുകൊണ്ടാരംഭിച്ചതാണ്.- ആ ചരിത്രത്തെ പിന്തുടര്‍ന്നാണ് കഴിഞ്ഞ ആറ് പതിറ്റാണ്ട് കൊണ്ട് ഒരു മത നിരപേക്ഷ സംസ്ഥാനത്തെ നാം കെട്ടിപ്പെടുത്തത്.
ഇത്തവണ നമ്മുടെ വോട്ട് കരുതലോടെയാകണം. നമ്മള്‍ കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങളെ കൈവിടാതെ- നമ്മള്‍ നടത്തേണ്ട തിരുത്തലുകളെ കണ്ടറിഞ്ഞ് കൈവരിക്കേണ്ട മാറ്റത്തെ തിരിച്ചറിഞ്ഞ്..

Comments

comments

youtube subcribe