സമ്മതിദാന അവകാശം വിനിയോഗിച്ച് ഭിന്നലിംഗക്കാരും

ഇതാദ്യമായാണ് ഭിന്നലിംഗക്കാർ എന്ന അംഗീകാരത്തോടെ കേരളത്തിൽ ഒരാൾ വോട്ട് രേഖപ്പെടുത്തുന്നത്. എടമറ്റത്തെ സുജി എന്ന സുജിത്ത് കുമാറാണ് മൂന്നാമലിംഗമെന്ന നിലയിൽ വോട്ട് രേഖപ്പെടുത്തുന്ന കേരളത്തിലെ ആദ്യത്തെയാൾ. ഇതോടെ സുജിത് കുമാർ കേരള ചരിത്രത്തിൽ ഇടം പിടിച്ചു. തൃശ്ശൂർ എടമറ്റത്തെ പാലപ്പെട്ടി സ്‌കൂളിലെ 133-ാം ബൂത്തിലാണ് സുജി തന്റെ കന്നിവോട്ട് രേഖപ്പെടുത്തിയത്.

മൂന്നാം ലിംഗക്കാരിൽ ഒരളായ സൂര്യയും ഇതാദ്യമായാണ് വോട്ട് രേഖപ്പെടുത്തുന്നെങ്കിലും ഒരു വർഷം മുമ്പ് സുര്യ ലിംഗ മാറ്റം നടത്തിയിരന്നു. ‘സ്ത്രീ’ എന്ന ഐഡന്റിറ്റിയിലാണ് സൂര്യ വോട്ട് രേഖപ്പെടുത്തിയത്. വിനോദ് എന്ന ആണിന്റെ പേരിൽ തിരിച്ചറിയൽ കാർഡ് നൽകാമെന്ന് അധികാരികൾ പറഞ്ഞപ്പോൾ വേണ്ടെന്ന് പറഞ്ഞാണ് സൂര്യ ശ്രദ്ധേയയായത്. വട്ടിയൂർ കാവിലെ പാറ്റൂർ വാട്ടർ അതോറിറ്റി ഓഫീസിലെ പോളിംഗ് ബൂത്തിലായിരുന്നു സൂര്യയുടെ കന്നി വോട്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews