മുഖ്യമന്ത്രിക്കും കെ ബാബുവിനും എതിരെ അന്വേഷണം

0

മുഖ്യമന്ത്രിക്കും, കെ ബാബുവിനും എതിരെ ത്വരിത പരിശോധനയ്ക്ക് നിർദ്ദേശം നൽകി തലശ്ശേരി വിജിലൻസ് കോടതി. കണ്ണൂർ വിമാനത്താവളം ഭൂമി ഇടപാടുമായ് ബന്ധപ്പെട്ടാണ് നടപടി. വിജെ കുരിയൻ, ടോം ജോൺസ് എന്നിവർക്കെതിരെയും അന്വേണത്തിന് ഉത്തവിട്ടിട്ടുണ്ട്. ജിജി തോംസൺ, ചന്ദ്രമൗലി എന്നിവരും അന്വേഷണ പരിധിയിൽ വരും.

പ്രദേശവാസി ജെയിംസ് നൽകിയ ഹർജിയിലാണ് പരാതി. ജൂൺ 17 ന് മുമ്പായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
തലശ്ശേരി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

അതേസമയം കേസിന്റെ വിശദാംശം അറിഞ്ഞിട്ട് പ്രതികരിക്കാമെന്ന് മന്ത്രി കെ ബാബു പറഞ്ഞു.

Comments

comments