വോട്ടുകളുടെ എണ്ണത്തിൽ പൊരുത്തക്കേട്

0

എറണാകുളം പറവൂർ നിയോജകമണ്ഡലത്തിൽ രണ്ട് ബൂത്തുകളിലെ വോട്ടിങ്ങ് മെഷിനുകളിലായി 18 വോട്ടുകളുടെ കുറവ് ശ്രദ്ധയിൽ പെട്ടെന്ന് ഉദ്യോഗസ്ഥർ. ഉദ്യോഗസ്ഥരുടെ പക്കലുള്ള കണക്കും വോട്ടിങ്ങ് യന്ത്രങ്ങളിലെ കണക്കും തമ്മിലാണ് പൊരുത്തക്കേട്. വ്യത്യാസം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നൽകി.

മണ്ഡലത്തിലെ 21ാം നമ്പർ പോളിങ് സ്‌റ്റേഷനിലും 65ാം നമ്പർ പോളിങ് സ്‌റ്റേഷനിലുമാണ് ബാലറ്റ് മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണത്തിൽ കുറവ് കണ്ടെത്തിയിരിക്കുന്നത്. ആകെ 18 വോട്ടുകളാണ് കുറവ് കാണുന്നത്. ഇരു ബൂത്തുകളിലും വോട്ടു ചെയ്യാനെത്തി രജിസ്റ്ററിൽ ഒപ്പിട്ടവരുടെ എണ്ണത്തേക്കാൾ 9 വോട്ടുകൾ വീതം കുറവാണ് മെഷീനിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

Comments

comments