Advertisement

പെൺപോരാളികളില്ലാതെ പ്രതിപക്ഷപ്പട

May 19, 2016
Google News 1 minute Read

 

നിയമസഭയിൽ ഇക്കുറി പ്രതിപക്ഷത്തിരിക്കാൻ പുരുഷപ്രജകൾ മാത്രമേയുള്ളു.തെരഞ്ഞെടുപ്പിൽ വിജയിച്ച 8 സ്ത്രീകളും എൽഡിഎഫിൽ നിന്നുള്ളവരാണ്.സിപിഎമ്മിലെ മേരി തോമസ് മത്സരിച്ച വടക്കാഞ്ചേരിയിലെ ഫലം പുറത്തുവന്നിട്ടില്ല.എൽഡിഎഫിൽ നിന്ന് പതിനേഴും യുഡിഎഫിൽ നിന്ന് ഒമ്പതും എൻഡിഎയിൽ നിന്ന് എട്ടും വനിതാ സ്ഥാനാർഥികളാണ് ഇത്തവണ തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയത്. യുഡിഎഫ് വനിതകൾക്ക് നല്കിയതത്രയും പരാജയസാധ്യതയുള്ള സീറ്റുകളാണെന്ന് സീറ്റ് വിഭജനസമയത്ത് തന്നെ ആരോപണമുയർന്നിരുന്നു.എൽഡിഎഫ് പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ഇടങ്ങളായിരുന്നു ഇവ. കോൺഗ്രസിന്റെ രണ്ട് സിറ്റിംഗ് സീറ്റുകൾ മാത്രമാണ് വനിതകൾക്ക് നല്കിയത്.അവിടങ്ങളിലാണ് പത്മജാ വേണുഗോപാലും പി.കെ.ജയലക്ഷ്മിയും പരാജയപ്പെട്ടത്.

വിജയിച്ച വനിതകൾ ഇവരാണ്……

വീണാ ജോർജ് (ആറന്മുള- സിപിഎം) പ്രതിഭാ ഹരി(കായംകുളം-സിപിഎം) കെകെശൈലജ (കൂത്തുപറമ്പ്- സിപിഎം) അയിഷാ പോറ്റി(കൊട്ടാരക്കര- സിപിഎം)ജെ മേഴ്‌സിക്കുട്ടിയമ്മ(കുണ്ടറ -സിപിഎം)ഗീതാ ഗോപി (നാട്ടിക- സിപിഐ) ഇഎസ് ബിജിമോൾ (പീരുമേട്- സിപിഐ) സികെ ആശ(വൈക്കം -സിപിഐ)

ഇതോടെ ഇതുവരെ കേരളനിയമസഭയിൽ എത്തിയ 97 വനിതാ എംഎൽഎമാരിൽ 57 പേരും ഇടതുപക്ഷത്തുനിന്നുള്ളവരാണ്.യുഡിഎഫിൽ നിന്ന് സഭയിലെത്തിയത് 29 പേർ മാത്രം. 1980ൽ ചെങ്ങന്നൂരിൽ നിന്ന് വിജയിച്ച കെ.ആർ.സരസ്വതിയമ്മയാണ് നിയമസഭയിലെത്തിയ ഏക സ്വതന്ത്ര വനിതാ എംഎൽഎ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here