പിണറായി വിജയൻ മുഖ്യമന്ത്രി???

 

പിണറായി വിജയൻ മുഖ്യമന്ത്രിയാകുമെന്ന് സൂചന. ഉന്നത പാർട്ടിവൃത്തങ്ങളും പിണറായി വിജയനുമായി അടുപ്പമുള്ള എംഎൽഎമാരും ഇക്കാര്യം സ്ഥിരീകരിച്ചതായി അഭ്യൂഹങ്ങളുണ്ട്. അടുത്ത മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് ചർച്ചകൾ സജീവമായിരിക്കുന്നത്. വി.എസ്.അച്ച്യുതാനന്ദനോ പിണറായി വിജയനോ അടുത്ത മുഖ്യമന്ത്രി എന്ന സംശയം ശക്തമായി നിലനിൽക്കുന്നു. തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് ജനങ്ങൾക്ക് ആഗ്രഹമുണ്ടെന്ന വി.എസിന്റെ പ്രസ്താവന വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. രണ്ടരവർഷം വീതം ഇരുവർക്കും മുഖ്യമന്ത്രിപദം നല്കിയേക്കുമെന്ന അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. ഇതിനെയൊക്കെ പിന്തള്ളിക്കൊണ്ടാണ് പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാൻ നീക്കം നടക്കുന്നതായി സൂചനകൾ പുറത്തുവരുന്നത്. പിണറായി മുഖ്യമന്ത്രിയാകുന്നതിനെ വി.എസ് എതിർക്കാനിടയില്ലെന്നും പാർട്ടിവൃത്തങ്ങൾ സൂചിപ്പിക്കുന്നു.

NO COMMENTS

LEAVE A REPLY