ആ മുദ്രാവാക്യങ്ങൾ ഇവരുടേതായിരുന്നു!!

 

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും അധികം ഉയർന്നു കേട്ടത് മൂന്ന് മുദ്രാവാക്യങ്ങളായിരുന്നു. ‘എൽ ഡി എഫ് വരും,എല്ലാം ശരിയാവു’മെന്ന് ഇടതുപക്ഷം പറഞ്ഞപ്പോൾ ‘വളരണം ഈ നാട്,തുടരണം ഈ ഭരണം’ എന്ന് യുഡിഎഫ് ജനങ്ങളെ ഓർമിപ്പിച്ചു. ഇരുമുന്നണികളെയും മാറിമാറി ജയിപ്പിക്കുന്ന കേരളത്തോട് ബിജെപി ഒന്നേ പറഞ്ഞുള്ളു,’വഴിമുട്ടിയ കേരളം വഴി കാട്ടാൻ ബിജെപി’. എന്തായാലും ഇവ മൂന്നും ജനങ്ങൾ ഏറ്റെടുത്തു. തെരഞ്ഞെടുപ്പ് ക്യാപ്ഷനുകൾ ഇത്രമേൽ പ്രചാരം നേടുന്നത് ചരിത്രത്തിൽ തന്നെ ആദ്യാമായായിരിക്കും. ആരുടെ ഭാവനയാണ് ഈ വരികൾക്കു പിന്നിലെന്ന് അറിയാതെ ആരായാലും സംഭവം കലക്കിയിട്ടുണ്ട് എന്ന് പ്രശംസിച്ചവരേ,ഇതാ ഇവരാണ് ആ മൂന്നു പേർ.

ശ്രീകുമാർ മേനോൻ,പുഷ് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻസ്BB

വികസനം എന്ന ആശയം മുൻനിർത്തി യുഡിഎഫിനു വേണ്ടി   പ്രചരണ ക്യാപ്ഷൻ തയ്യാറാക്കിയത് ശ്രീകുമാർ ആണ്.

 

 

 

 

 

വേണുഗോപാൽ,മൈത്രി അഡ്വർടൈസിംഗ്NN

പതിവ് ശൈലിയിലുള്ള മുദ്രാവാക്യങ്ങൾ ഉപേക്ഷിച്ച് പുതുമയുള്ള ക്യാച്ച്‌ലൈൻ കണ്ടെത്താനുള്ള ശ്രമമാണ് എൽഡിഎഫ് വന്നാൽ എല്ലാം ശരിയാക്കുമെന്ന് വേണുഗോപാലിനെക്കൊണ്ട് പറയിച്ചത്.

 

 

 

 

ജോയ്‌സ് സി ജോസ്,ഗ്രാഫിൻ കമ്മ്യൂണിക്കേഷൻസ്BV

കാവി ഉപയോഗിച്ചുള്ള പതിവ് പ്രചരണപദ്ധതികൾ ഒഴിവാക്കിക്കൊണ്ട് വ്യത്യസ്തമായി എന്തു ചെയ്യാം എന്ന ആലോചനയിൽ നിന്നാണ് വഴികാട്ടാൻ ബിജെപിയുണ്ടെന്ന് ജനങ്ങളോട് പറയാൻ ജോയ്‌സ് തീരുമാനിച്ചത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE