ജനങ്ങൾ ഇടതുപക്ഷത്തിന് നല്കിയ വിജയമാണിത്;എം.സ്വരാജ്

 

തൃപ്പൂണിത്തുറയിൽ മന്ത്രി കെ.ബാബുവിനെതിരായ വിജയം വ്യക്തിപരമായ വിജയമായി കാണുന്നില്ലെന്ന് എം.സ്വരാജ്..അഴിമതിക്കെതിരായ ജനങ്ങളുടെ വികാരമാണ് പ്രതിഫലിച്ചത്. അഴിമതിക്കാർക്കെതിരായ പോരാട്ടങ്ങൾക്ക് ജനങ്ങൾ ഇടതുപക്ഷത്തിന് നല്കിയ വിജയമാണിത്. അപരനെ നിർത്തുന്ന തറവേല ഉൾപ്പടെ പല തെറ്റായപ്രവണതകളും പരീക്ഷിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്. അതിനൊക്കെയുള്ള മറുപടിയാണ് ജനങ്ങൾ നല്കിയിരിക്കുന്നതെന്നും എം.സ്വരാജ്.

NO COMMENTS

LEAVE A REPLY