ഇനി വിമാനം റാഞ്ചിയാൽ തൂക്കുകയർ ഉറപ്പ്

വിമാനം റാഞ്ചുന്നവർക്ക് വധശിക്ഷ നൽകാൻ പുതിയ നിയമം നിലവിൽ വന്നു. റാഞ്ചുന്ന വിമാനത്തിലെ ആർക്ക് ജീവഹാനി ഉണ്ടായാലും റാഞ്ചുന്നവർക്ക് വധശികഷ നടപ്പാക്കും. ഇതിനുള്ള ആന്റി ഹൈജാക്കിങ് നിയമം 2016 ആണ് നിലവിൽ വന്നത്. സംഭവത്തെ കുറിച്ചുള്ള അന്വേഷണവും വിചാരണയും കേന്ദ്രസർക്കാരിലെ ഏതെങ്കിലും ഉദ്യോഗസ്ഥനെയോ ദേശീയ അന്വേഷണ ഏജൻസിയെയോ ഏൽപ്പിക്കനും സർക്കാരിന് നിയമം അധികാരം നൽകുന്നുണ്ട്.

ആളുകൾക്ക് മാനഹാനി സംഭവിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ജീവപര്യന്തം തടവിനും പിഴയ്ക്കും പ്രതിയുടെ സ്വത്ത് കണ്ടുകെട്ടുന്നതിനും നിയമം വ്യവസ്ഥ ചെയ്യുന്നു. റാഞ്ചൽ ഭീഷണി, കുറ്റക്ൃത്യത്തിനുള്ള പ്രേരണ, എന്നിവ.ും നിയമത്തിന്റെ പരിധിയിൽ പെടും. നിലവിൽ വിമാനം റാഞ്ചൽ 1982 ലെ ആന്റി ഹൈജാക്കിങ് നിയമ പ്രകാരമാണ് കൈകാര്യം ചെയ്യുന്നത്. ഇതുവരെ ഇന്ത്യയിൽ 19 വിമാനം റാഞ്ചലാണ് ഉണ്ടായിട്ടുള്ളത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews