ബിജെപി പ്രവർത്തകന്റെ മരണം; തൃശ്ശൂരിൽ നാളെ ഹർത്താൽ

കയ്പമംഗലത്ത് തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെയുണ്ടായ ബിജെപി – എൽഡിഎഫ് സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകൻ മരിച്ചു. ബിജെപി പ്രവർത്തകൻ പ്രമോദാണ് മരിച്ചത്. സിപിഎം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

വിജയാഘോഷത്തിനിടെ ടിപ്പറിലെത്തിയ സംഘം പ്രമോദിനെ ഇഷ്ടിക ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇടിയിലുണ്ടായ പരിക്കാണ് മരണകാരണമെന്ന് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ.

ഗുണ്ടാലിസ്റ്റിൽ പെട്ടവരാണ് അക്രമിച്ചതെന്നും ഇവർ സിപിഎം പ്രവർത്തകരാണ് ഇവരെന്നും ബിജെപി കുറ്റപ്പടുത്തിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച തൃശ്ശൂരിൽ ബിജെപിയുടെ നേതൃത്വത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE