ആൻഡ്രോയിഡ് നെയ്യപ്പം യാഥാർത്ഥ്യമാകുമോ???

 

ആൻഡ്രോയ്ഡിന്റെ പുതിയ വേർഷന് ഒരു പേര് വേണം. അത് ഒരു പലഹാരത്തിന്റെ പേരായിരിക്കണം,ഇംഗ്ലീഷ് അക്ഷരം N ൽ തുടങ്ങുന്നതുമായിരിക്കണം. പേര് നിർദേശിക്കാൻ ഗൂഗിൾ ക്യാംപയിനും ആരംഭിച്ചു. ആദ്യത്തെ പേരായി നിർദേശിക്കപ്പെട്ടത് മറ്റൊന്നുമല്ല,മലയാളിയുടെ സ്വന്തം നെയ്യപ്പം!!

ആൻഡ്രോയിഡിന്റെ പുതിയ പതിപ്പിന് ഈ പേര് വന്നാൽ സായിപ്പിന്റെ കയ്യിലെ ഫോണിലും നെയ്യപ്പമുണ്ടാകം. അതത്ര നിസ്സാരകാര്യമല്ലല്ലോ!! നമ്മുടെ ജനപ്രിയപലഹാരത്തിന്റെ പേര് ആൻഡ്രോയിഡാവാൻ പേര് നിർദേശിക്കാനുള്ള ക്യാംപയിനിൽ പങ്കുചേരണമെന്നാവശ്യപ്പെട്ട് മലയാളികൾ പ്രചരണം ആരംഭിച്ചുകഴിഞ്ഞു. #NameAndroidN എന്ന ഹാഷ് ടാഗിനൊപ്പം മലയാളികൾ #Neyyappam ഹാഷ് ടാഗും റെഡിയാക്കിയിട്ടുണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE