അച്ഛന്റെ വാക്ക് കടമെടുത്ത് മകൾ പത്മജ

അച്ഛന്റെ വാക്ക് കടമെടുത്ത് മകൾ പത്മജ. നേതാക്കൾ പിന്നിൽ നിന്ന് കുത്തിയെന്നാണ് പത്മജ തെരഞ്ഞെടുപ്പ് പരാജയങ്ങളോട് പ്രതികരിച്ചത്. നേതാക്കളുടെ യാതൊരു സഹകരണവും ലഭിച്ചില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അണികൾമാത്രമാണ് കൂടെ ഉണ്ടായിരുന്നതെന്നും പത്മജ പ്രതികരിച്ചു.

തന്റെ തോൽവിയിൽ നേതാക്കളുടെ പങ്കിനെപ്പറ്റി തന്നെ പിന്നിൽനിന്ന് കുത്തി എന്ന് കെ. കരുണാകരനും ഇങ്ങനെ പ്രതികരിച്ചിരുന്നു. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ തൃശ്ശൂരിലാണ് പത്മജ മത്സരിച്ചത്. ഇവിടെ ജയിച്ചത് എൽഡിഎഫിന്റെ വി.എസ് സുനിൽകുമാറാണ്. 6987 വോട്ടുകൾക്കാണ് സുനിൽകുമാറിനോട് പത്മജ പരാജയപ്പെട്ടത്.

NO COMMENTS

LEAVE A REPLY