വി.എസിനെ ഫിദൽ കാസ്‌ട്രോയാക്കി യെച്ചൂരി

 

വി.എസിനെ കേരളത്തിലെ ഫിദൽ കാസ്‌ട്രോ എന്ന് വിശേഷിപ്പിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.വി.എസ് കാസ്‌ട്രോയെപ്പോലെ ഉപദേശങ്ങളും നിർദേശങ്ങളും നല്കുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തതായി സീതാറാം യെച്ചൂരി പ്രഖ്യാപിച്ചു.തെരഞ്ഞെടുപ്പ് പ്രചരണത്തെ മുന്നിൽ നിന്ന് നയിച്ച പടക്കുതിരയാണ് വി.എസ്.ആരോഗ്യസ്ഥിതി ,പ്രായം എന്നിവ കണക്കിലെടുത്താണ് വി.എസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാഞ്ഞത്.വി.എസുംകോടിയേരിയും പിണറായിയും ഉൾ്പപെടുന്ന നേതൃത്വം എക്യത്തോടെ പ്രവർത്തിച്ചതാണ് ഇടതുമുന്നണിയുടെ വിജയത്തിന് കാരണമായത് എന്നും യെച്ചൂരി പറഞ്ഞു.മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളൊക്കെ കോടിയേരി ബാലകൃഷ്ണൻ ഘടകക്ഷികളുമായി ചർച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വി.എസ്.അച്ച്യുതാനന്ദനും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വാർത്താ സമ്മേളനത്തിൽ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ വി.എസ് തയ്യാറായില്ല.. മറ്റന്നാൾ എൽഡിഎഫ് .യോഗം ചേരും. തുടർന്ന് ഗവർണറെ കാണാനാണ് തീരുമാനം.

NO COMMENTS

LEAVE A REPLY