റോനു ശക്തം; ആന്ധ്രയിൽ ജാഗ്രത

0

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റോനു ചുഴലിക്കാറ്റിനെ തുടർന്ന് ആന്ധ്ര തീരപ്രദേശത്ത് പേമാരി ശക്തം. ബുധനാഴ്ച മുതൽ തീരദേശത്ത് കനത്ത മഴയാണ്. മഴയിൽ വൻനാശ നഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ചുഴലിക്കാറ്റ് ശക്തമായി തുടരുന്നതിനാൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വ്യാഴാഴ്ച രാത്രിയോടെ ചുഴലിക്കാറ്റ് ശക്തി വർധിക്കുമെന്നും ആന്ധ്രാപ്രദേശിലെ റായൽ സീമയിലും തെലങ്കാനയിലും മഴ ശക്തമായി തുടരുമെന്നാണ് വിശാഖപട്ടണം ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രത്തിന്റെ നിരീക്ഷണം.
തീരത്ത് കാറ്റ ശക്തി പ്രാപിക്കുന്നതിനാൽ മത്സബന്ധനബോട്ടുകൾ കടലിൽ ഇറക്കരുതെന്നും നിർദ്ദേശമുണ്ട്.

ronu.ആന്ധ്രാ തീരങ്ങളിൽ മഴ ശക്തമായതോടെ നെല്ലൂർ, പ്രകാശം, കൃഷ്ണ, കിഴക്കൻ ഗോദാവരി തുടങ്ങിയ ജില്ലകളിൽ വലിയ നാശ നഷ്ടം ഉണ്ടായി. ദേശീയ ദുരന്ത നിവാരണ സേന ഈ പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

ശ്രീലങ്കയിൽ റോനു ചുഴലിക്കാറ്റിനെ തുടർന്ന് വൻ നാശനഷ്ടങ്ങൾ ഉണ്ടായി. ഉരുൾ പൊട്ടലിലും ചുഴലിക്കാറ്റിലുമായി 18 പേരാണ് ഇതുവരെ മരിച്ചത്.

Comments

comments

youtube subcribe