Advertisement

അഞ്ച് മന്ത്രിമാരും പുതിയ വകുപ്പുകളും, ആവശ്യവുമായി സിപിഐ

May 21, 2016
Google News 0 minutes Read

എൽഡിഎഫ് മന്ത്രിസഭയിലേക്ക് അഞ്ച് മന്ത്രിമാർ വേണമെന്ന ആവശ്യവുമായി സിപിഐ രംഗത്ത്. കഴിഞ്ഞ ഇടത് സർക്കാറിലുണ്ടായിരുന്ന വകുപ്പുകളിൽ മാറ്റം വേണമെന്നും സിപിഐ മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ ഉൾപ്പെടും തൊഴിൽ വകുപ്പാണ് പുതുതായി വേണമെന്ന് സിപിഐ ആവശ്യപ്പെട്ട ഒരു വകുപ്പ്. വനംവകുപ്പ് വേണ്ടെന്ന നിലപാടും മുന്നോട്ടുവെച്ചു കഴിഞ്ഞു.

കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് അഞ്ച് മന്ത്രിമാർ എന്ന ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്. 2013 ൽ സിപിഐയിൽ ആകെ ഉണ്ടായിരുന്നത് 13 എംഎൽഎ മാർ ഇത്തവണ എംഎൽഎമാരുടെ എണ്ണം 19 ആയി.

ലീഗിൻരെ മൂന്നാമത്തെ വലിയ കക്ഷി എന്ന സ്ഥാനവും മറികടന്നു സിപിഐ. സിറ്റിങ്ങ് എംഎൽഎ മാരിൽ 13 ൽ 12 പേരുടെ വിജയം. 1980 ന് ശേഷമുള്ള സിപിഐ യുടെ ഏറ്റവും വലിയ വിജയംഎന്നിങ്ങനെയുള്ള പ്രത്യേകതകളുണ്ട് ഇത്തവണത്തെ സിപിഐയുടെ വിജയങ്ങൾക്ക്. ഈ സാഹചര്യം കണക്കിലെടുത്ത് ഒരു മന്ത്രിസ്ഥാനം കൂടി പരിഗണിക്കണമെന്ന ആവശ്യമാണ് സിപിഐയ്ക്കുള്ളത്.

മന്ത്രിമാരെ പരിഗണിക്കാൻ സിപിഐ ഓരോ ജില്ലാ നേതൃത്വത്തിനും നിർദ്ദേശം നൽകി. ഈ നിർദ്ദേശങ്ങൾ ലഭിച്ച ശേഷം അന്തിമ തീരുമാനം എടുക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here