എയർ ഇന്ത്യയിൽ സൂപ്പർ സെയിൽ ഓഫർ!!

0
air india

 

എയർ ഇന്ത്യയിൽ നിന്ന് യാത്രക്കാർക്കായി സൂപ്പർ സെയിൽ ഓഫർ. ആഭ്യന്തരയാത്രയ്ക്ക് 1499 രൂപ മുതലുള്ള ടിക്കറ്റുകൾ നല്കുമെന്നാണ് ഓഫർ. ജൂലൈ ഒന്ന് മുതൽ സെപ്തംബർ 30 വരെയാണ് ഓഫർനിരക്കിൽ യാത്ര ചെയ്യാനാവുക. ഇന്ന് ആരംഭിച്ച ബുക്കിംഗ് സൗകര്യം ഈ മാസം 25 വരെ തുടരും.

സ്വകാര്യവിമാനക്കമ്പനികൾ യാത്രക്കാർക്കായി വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് എയർ ഇന്ത്യയുടെ ഈ നീക്കം. എയർ ഇന്ത്യ വെബ്‌സൈറ്റ് വഴിയോ ട്രാവൽ ഏജൻസികൾ മുഖേനയോ ടിക്കറ്റ് ബുക്ക് ചെയ്യാം. രാജ്യത്തുടനീളം അമ്പതോളം സ്ഥലങ്ങളിലേക്കാണ് എയർ ഇന്ത്യക്ക് സർവ്വീസ് ഉള്ളത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe