ഹാപ്പി ബർത്ത്‌ഡേ ലാലേട്ടാ………..!

കവിയൂർ പൊന്നമ്മയുടെ പിറന്നാളാശംസകളോടെ തുടങ്ങുന്ന ലാലേട്ടനുള്ള ആശംസാ ഗാനം വൈറലാകുന്നു. സിനിമാ രംഗത്തെ നിരവധി പേർ ലാലിന് പിറന്നാൾ ആശംസകളുമായെത്തുന്നു വീഡിയോയിൽ.

ലാൽ ജോസ്, സലാം ബാപ്പു, കെ.പി.എ.സി. ലളിത, നാദിർഷാ, സിബി മലയിൽ, തുടങ്ങിയ പ്രമുഖരോടൊപ്പം തന്നെ ന്യൂജെനറേഷൻകാരായ വിജയ് ബാബു, ഉണ്ണി മുകുന്ദൻ, നീരജ് മാധവ് എന്നിവരാണ് മലയാളത്തിന്റെ പ്രിയനടന് ആശംസകൾ നേരുന്നത്.

mohanlal3മ്യൂസിക് ഡയറക്ടർ ഗോപീ സുന്ദർ ലാലിനൊപ്പമുള്ള അനുഭവവും പങ്കുവെക്കുന്നു. സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ലിജോ ജോൺസണും വൈക്കം വിജയലക്ഷ്മിയും ചേർന്നാണ്. ഇരുവരും തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും.

മോഹൻലാലിന്റെ പ്രേക്ഷകർക്കിഷ്ടപ്പെട്ട വേഷങ്ങൾ ചേർത്തുവെച്ചാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

 

NO COMMENTS

LEAVE A REPLY