‘അമ്മ’യോട് പിണക്കമില്ലെന്ന് ജഗദീഷ്; സലീംകുമാറിനോട് രാജി പിൻവലിക്കാൻ ആവശ്യപ്പെടും

0
224

 

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരിൽ ‘അമ്മ’യുമായി പിണങ്ങില്ലെന്ന് നടൻ ജഗദീഷ്. പത്തനാപുരത്തെ തന്റെ പരാജയത്തെപ്പറ്റി പോസ്റ്റ്‌മോർട്ടം നടത്താനില്ല. ഗണേഷ്‌കുമാറിന്റെ പ്രചാരണത്തിന് മോഹൻലാൽ എത്തിയതിനെക്കുറിച്ച് പരാതി ഉന്നയിക്കില്ല. സലിംകുമാറിനോട് രാജി പിൻവലിക്കാൻ ആവശ്യപ്പെടും. ദേശീയ അവാർഡ് നേടിയ സലീംകുമാറിനെപ്പോലെയുള്ളവരെ താരസംഘടനയ്ക്ക് ആവശ്യമുണ്ടെന്നും ജഗദീഷ് പറഞ്ഞു.

NO COMMENTS

LEAVE A REPLY