സുധീരനെതിരെ സുധാകരൻ

0

കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ.സുധാകരൻ. നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ കനത്ത പരാജയത്തിനു കാരണം കെ.പി.സി.സിയുടെ അനങ്ങാപ്പാറനയങ്ങളാണെന്ന് സുധാകരൻ ആരോപിച്ചു. യുഡിഎഫ് സർക്കാരിന്റെ മദ്യനയം തിരിച്ചടിയായി. പ്രതിപക്ഷ ആരോപണങ്ങളെ ചെറുക്കുന്നതിൽ സർക്കാർ പൂർണപരാജയമായി. ഗ്രൂപ്പ് നേതാക്കളെ ഒന്നിച്ചു കൊണ്ടുപോകാനായില്ല. എ-ഐ ഗ്രൂപ്പുകളിലെ നേതാക്കളെ ഗ്രൂപ്പ് തിരിഞ്ഞ് ആക്രമിച്ചു. പ്രതിരോധിക്കുന്നതിൽ സർക്കാരും പാർട്ടി നേതൃത്വവും അലംഭാവം കാട്ടി.പാർട്ടിയും സർക്കാരും രണ്ടുതട്ടിൽ നീങ്ങിയത് തോൽവിക്ക് പ്രധാനകാരണമായെന്നും സുധാകരൻ ആരോപിച്ചു.

Comments

comments