പിണറായി വിഎസുമായി കൂടിക്കാഴ്ച നടത്തി

0

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ കന്റോൺമെന്റ് ഹൗസിലെത്തി വിഎസ് അച്യുതാനന്ദനെ കണ്ടു. രാവിലെ 9.40 ഓടെയാണ് വിഎസ്സിനെ കാണാനെത്തിയത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനൊപ്പമാണ് പിണറായി അച്യുതാനന്ദനെ കണ്ടത്. പതിനൊന്ന് മണിക്ക് വിഎസ് മാധ്യമങ്ങളെ കാണാനിരിക്കെയായിരുന്നു പിണറായിയുടെ സന്ദർശനം. 5 മിനുട്ട് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തി.

vs-pinarayiഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഒടുവിൽ മുഖ്യമന്ത്രിയായ ആളാണ് വി.എസ്. പ്രായോഗിക അനുഭവസമ്പത്തുള്ള നേതാവുമാണ് അദ്ദേഹം. വിഎസ്സിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കുക പ്രധാനമാണ്. അതുകൊണ്ട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നുതന്നെ മനസ്സിലാക്കാനാണ്് എത്തിയതെന്ന് പിണറായി പറഞ്ഞു. താനൊരു പുതുക്കക്കാരനാണ്. വിഎസ്സിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിയുക പ്രധാനമാണെന്നും പിണറായി.

Comments

comments

youtube subcribe