ബി ജെ പിയിൽ അടി തുടങ്ങി ; മലമ്പുഴയിലേക്ക്‌ പോകേണ്ടി വന്ന സി.കൃഷ്ണകുമാര്‍ തന്നെ തോല്‍പ്പിച്ചെന്നു ശോഭാ സുരേന്ദ്രന്‍

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ ബിജെപിയിൽ ഭൂകമ്പം. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ശോഭാ സുരേന്ദ്രനാണ് തന്റെ തോല്‍വിക്ക് പിന്നാലെ ബിജെപി നേതാവിനെ പ്രതിക്കൂട്ടിലാക്കി രംഗത്ത് വന്നത്. പാലക്കാട് തന്നെ തോല്‍പ്പിച്ചതാണെന്നാണ് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.

ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയും മലമ്പുഴയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്ന സി. കൃഷ്ണകുമാര്‍ തന്നെ തോല്‍പ്പിക്കാനായി ചാക്ക് രാധാകൃഷ്ണനുമായി ഒത്തുകളിച്ചെന്നും അവര്‍ പറഞ്ഞു. നേരത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനത്തിലും സി. കൃഷ്ണകുമാറുമായുളള ഭിന്നത വ്യക്തമായിരുന്നു.

NO COMMENTS

LEAVE A REPLY