കടവന്ത്രയിൽ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവം; കേസ് വഴിതിരിക്കാൻ ഗൂഡശ്രമം

0
85

കുറ്റവാളികളുമായി ഒത്തു ചേരുന്നവർ എത്ര ഉന്നതരായാലും അവരെ #ശരിയാക്കണം..!

കൊച്ചി കടവന്ത്രയിൽ മാധ്യമപ്രവർത്തകരെ ആക്രമിച്ച കേസിലെ സാമൂഹ്യവിരുദ്ധരായ ഗുണ്ടകൾക്ക് വേണ്ടി പോലീസ് ഒത്തു കളിക്കുന്നു. സംഭവത്തിനു ഒരു ദിവസത്തിന് ശേഷം ഗുണ്ടകൾക്ക് അനുകൂലമായി ഗുണ്ടക ളിലൊരാളിൽ നിന്നും പരാതി എഴുതി വാങ്ങിച്ച് കേസ് വഴി തിരിക്കാനാണ് പോലീസിന്റെ നീക്കം. എന്നാൽ സംഭവ ദിവസം തന്നെ പിടികൂടിയ പ്രതികളിൽ ഒരാൾ കുറ്റം ഏറ്റു പറയുന്നുണ്ട്.

മെയ്‌ 20 ന് രാത്രി 9:30 യോടെയാണ് ഫ്ലവേഴ്സ് ചാനലിലെ മൂന്നു ജീവനക്കാരെ പ്രകോപനമില്ലാതെ ഒരു സംഘം ആക്രമിച്ചത്. ബൈക്ക് ഓവർ സ്പീഡിൽ ഓടിച്ചു എന്നതാണ് തല്ലാൻ കാരണമെന്ന് പ്രതി ഏറ്റു പറയുകയും ചെയ്തു.

എന്നാൽ പ്രതിഭാഗം ചില ബാഹ്യ കേന്ദ്രങ്ങളുടെ ഒത്താശ്ശയോടെ പുതിയ കഥ മെനയുകയാണ്. വിഷയം വഴി തിരിച്ചുവിട്ട് കേസ് ഒത്തു തീർപ്പാക്കാൻ പ്രതികൾ നടത്തുന്ന ശ്രമങ്ങൾക്ക് ഒത്താശ്ശ ചെയ്യുന്ന നിലപാടാണ് പോലീസും അനുവർത്തിക്കുന്നത്. പ്രദേശത്ത് ചിലരുടെ പരാതികളെ തുടർന്നാണ് പ്രശ്‌നമുണ്ടായതെന്ന പുതിയ കഥയിൽ വിഷയത്തെ ലഘൂകരിക്കാനും വാദിയെ പ്രതിയാക്കാനുമാണ് ശ്രമം നടക്കുന്നത്. എന്നാൽ പ്രതികളിലൊരാൾ നടത്തിയ കുറ്റസമ്മതം തെളിവായിരിക്കേ കേസ് ഒത്തു തീർക്കാൻ നടത്തുന്ന ശ്രമങ്ങൾ വിലപ്പോവുകയുമില്ല.
കുറ്റവാളികളുമായി ഒത്തു ചേരുന്നവർ എത്ര ഉന്നതരായാലും അവരെ #ശരിയാക്കണം..! ഭരണത്തിന്റെ തണൽ തങ്ങൾക്ക് കുടചൂടുമെന്ന് കരുതുന്നവർ അക്കൂട്ടത്തിലുണ്ടെങ്കിൽ അവരെയും കൂടെ ചേർത്ത് തന്നെ #ശരിയാക്കണം.

NO COMMENTS

LEAVE A REPLY