പ്രധാനമന്ത്രി നരേന്ദ്ര മോദി ടെഹ്‌റാനിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഇറാൻ സന്ദർശനത്തിനായി പുറപ്പെട്ടു. ഇറാൻ പ്രസിഡന്റ് ഹസ്സൻ റൗഹാനിയുടെ ക്ഷണപ്രകാരമാണ് മോദിയുടെ ഇറാൻ സന്ദർശനം. ഇറാൻ പരമാധികാരി അലി ഖമനേയിയും പ്രസിഡന്റ് ഹസ്സൻ റൗഹാനിയുമായി മോദി കൂടിക്കാഴ്ച്ച നടത്തും.

ഛാ ബാഹർ തുറമുഖ കരാർ, ഇന്ത്യയും ഇറാനും ഉൾപ്പെട്ട രാജ്യാന്തര വാണിജ്യ ഇടനാഴി എന്നിവയാണ് ചർച്ചകളിലെ പ്രധാന വിഷയം. അഫ്ഗാനിസ്ഥാനിലേക്കും റഷ്യയിലേക്കും മധ്യ ഏഷ്യയിലെ മറ്റ് ചില രാജ്യങ്ങളിലേക്കുമുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യയെ സഹായിക്കുന്നതാണ് ഛാ ബാഹർ തുറമുഖം. ഇന്ത്യ തന്ത്രപ്രധാനമായി കരുതുന്ന തുറമുഖമാണിത്.

NO COMMENTS

LEAVE A REPLY