തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് ബിജെപി നേതൃത്വത്തിന് നേരെ ശ്രീധരൻപിള്ളയും

1

തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് ബിജെപി നേതൃത്വത്തിന് നേരെ അഡ്വ. ശ്രീധരൻപിള്ളയും. നേതാക്കളുടെ സഹകരണം ഇല്ലാത്തതിനാലാണ് പരാജയപ്പെട്ടതെന്നും സഹകരിച്ചിരുന്നെങ്കിൽ ചെങ്ങന്നൂർ മണ്ഡലത്തിൽ വിജയിച്ചേനെ എന്നും ശ്രീധരൻ പിള്ള പറഞ്ഞു. കേന്ദ്രമന്ത്രിമാരാരും താൻ മത്സരിച്ച മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയില്ല.

പ്രവർത്തകർ കൂടെ നടന്ന് പിന്തുണച്ചു എന്നാൽ നേതാക്കൾ തന്നെ അവഗണിക്കുകയായിരുന്നെന്നും . അല്ലെങ്കിൽ താൻ ചെങ്ങന്നൂരിൽ തോൽക്കുമായിരുന്നില്ലെന്നും ശ്രീധരൻ പിള്ള.

തെരഞ്ഞെടുപ്പ് പരാജയത്തിൽ നേതൃത്വത്തോടുള്ള അതൃപ്തി തുറന്നുപറയുന്ന ാദ്യ നേതാവല്ല ശ്രീധരൻ പിള്ള. നേതൃത്വം തന്നെ തോൽപ്പിക്കുകയായിരുന്നെന്ന് പാലക്കാട് മണ്ഡലത്തിൽനിന്ന് മത്സരിച്ച ശോഭാ സുരേന്ദ്രനും ആരോപിച്ചിരുന്നു.

ബിജെപിയുടെ സംസ്ഥാന സെക്രട്ടറി സി. രാധാകൃഷ്ണൻ തന്നെ തോൽപ്പിക്കാൻ ചാക്ക് രാധാകൃഷ്ണനുമായി ഒത്തുകളിച്ചെന്നും ശോഭ പറഞ്ഞിരിന്നു.

Comments

comments

youtube subcribe