ബിജെപി പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം

0
183

ദില്ലിയിൽ സിപിഐ(എം) ആസ്ഥാനത്തേക്ക് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. സിപിഎമ്മിന്റേത് അക്രമരാഷ്ട്രീയം എന്ന് ആരോപിച്ചായിരുന്നു മാർച്ച്.

സംഘർഷത്തിൽ ബിജെപി പ്രവർത്തകർ എകെജി ഭവനിന്റെ ബോർഡ് തകർത്തു. മുന്നൂറിലധികം പ്രവർത്തകർ ആദ്യ രണ്ട് ബാരിക്കേഡുകൾ തകർത്താണ് എകെജി സെന്ററിലേക്ക് മുന്നേറിയത്. എന്നാൽ എകെജി സെന്ററിൽ നിന്നും നൂറു മീറ്റർ അകലെയുള്ള മൂന്നാം ബാരിക്കേഡിൽ പ്രവർത്തകർ എത്തിയെങ്കിലും, കനത്ത പോലീസ് സുരക്ഷ മൂലം മൂന്നാം ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർക്ക് സാധിച്ചില്ല. കൂടുതൽ സംഘർഷ സാധ്യത കണക്കിലെടുത്ത്, ജലപീരങ്കി ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ പോലീസ് ഒരുക്കിയിട്ടുണ്ട്.

അതേസമയം, കേരളത്തിലെ സ്ഥിതിയെകുറിച്ച് ബിജെപി കുപ്രചാരണം നടത്തുന്നുവെന്ന് സിപിഎം ആരോപിച്ചു. ബിജെപിയാണ് തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ അക്രമങ്ങൾക്കെല്ലാം തുടക്കം ഇട്ടതെന്നും അവർ പറഞ്ഞു.

NO COMMENTS

LEAVE A REPLY