മലബാർ ഗോൾഡ് ആന്റ് ഡയമണ്ട് ജ്വല്ലറി കവർച്ചാ കേസിലെ പ്രതികളെ പിടികൂടി

ഷാർജ റോളയിലെ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട് ജ്വല്ലറി കവർച്ചാ കേസിലെ പ്രതികളെ പിടികൂടി. കവർച്ച നടത്തി 30 മണിക്കൂറിനുള്ളിൽ സിഐഡി വിഭാഗമാണ് പ്രതികളെ പിടികൂടിയത്. കവർച്ച ചെയ്ത സ്വർണ്ണാഭരണങ്ങളും വജ്രങ്ങളും കണ്ടെടുത്തു. പാക്കിസ്ഥാൻ സ്വദേശികളായ മൂന്നുപേരാണ് അറസ്റ്റിലായത്. രണ്ട് പേർ പാക്കിസ്ഥാനിലേക്ക് കടന്നിട്ടുണ്ട് ഇവരെ കണ്ടെത്താൻ ഇന്റർപോൾ സഹായം തേടുമെന്ന് ഷാർജാ പോലീസ് സിൈഡി തലവൻ അറിയിച്ചു.
ശനിയാഴ്ച പുലർച്ചെ 4.50 നായിരുന്നു കവർച്ച നടന്നത്. പതിമൂന്നര ലക്ഷം ദിർഹം വിലമതിക്കുന്ന ഏഴ് കിലോ സ്വർണവും ഒന്നര ലക്ഷം ദിർഹമിന്റെ 17 വജ്രങ്ങളും നഷ്ടപ്പെട്ടിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE