രണ്ടര മണിക്കൂറിനുള്ളിൽ എടിഎമ്മിൽ നിന്ന് കവർന്നത് 90 കോടി

ജപ്പാനിലെ എടിഎമ്മുകളിൽ നിന്ന് വ്യാജ എടിഎം കാർഡുകൾ ഉപയോഗിച്ച് കവർന്നത് 90 കോടി രൂപ. രണ്ടര മണിക്കൂറുകൊണ്ടാണ് 1400 എടിഎമ്മുകളിൽ നിന്നായി 90 കോടി രൂപ കവകർന്നതെന്നാണ് റിപ്പോർട്ട്.

മെയ് 15 ഞായറാഴ്ച രാവിലെ അഞ്ചിനും എട്ടിനും ഇടയിലാണ് മോഷണം. നൂറോളം പേർ ചേർന്ന ടോക്കിയോയിലും 16 സമീപ പ്രദേശങ്ങളിലുമായാണ് കവർച്ച നടത്തിയത്. എന്നാൽ സൗത്ത് ആഫ്രിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബാങ്കിന്റെ ക്രഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തിയാണ് വ്യാജ എടിഎം കാർഡുകൾ നിർമ്മിച്ചതെന്ന് പോലീസ്.

ബാങ്കിന്റെ 1,600 ക്രെഡിറ്റ് കാർഡുകളുടെ വ്യാജ പതിപ്പുകളാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തിയതിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ജാപ്പനീസ് അന്വേഷണ സംഘം അറിയിച്ചു.

NO COMMENTS

LEAVE A REPLY