എയർ ഇന്ത്യ യാത്രക്കാരോട് ഇനി ജയ്ഹിന്ദ് പറയും!!

0

 

എയർ ഇന്ത്യയിലെ പൈലറ്റുമാർ ജയ്ഹിന്ദ് എന്ന് അഭിസംബോധന ചെയ്തുകൊണ്ടാവും ഇനി മുതൽ യാത്രക്കാരെ സ്വാഗതം ചെയ്യുക. വിമാനം പുറപ്പെടും മുമ്പ് ജയ്ഹിന്ദ് എന്ന് യാത്രക്കാരെ പൈലറ്റ് അഭിസംബോധന ചെയ്യുന്നത് യാത്രക്കാരിൽ പുത്തനുണർവും ഐക്യവും ഉണ്ടാക്കുമെന്നാണ് എയർ ഇന്ത്യയുടെ വിലയിരുത്തൽ. സമയം പാലിക്കാതെയും യാത്രക്കാരോട് മമത കാട്ടാതെയും സർവ്വീസുകൾ തുടരുന്ന എയർ ഇന്ത്യ ദേശീയത ഉയർത്തിപ്പിടിച്ച് അത്തരം ന്യൂനതകളെ മറികടക്കാനുള്ള ശ്രമത്തിലാണ്.

യാത്രക്കാരെ കൂടുതൽ ബഹുമാനിക്കണമെന്നും അവരോട് പുഞ്ചിരിയോടെ പെരുമാറണമെന്നും എയർഹോസ്റ്റസുമാർക്ക് നിർദേശം നല്കിയിട്ടുണ്ട്. വിമാനം 30 മിനിറ്റിലേറെ താമസിച്ചാൽ എയർപോർട്ട് മാനേജരും സ്‌റ്റേഷൻ മാനേജരും എത്രയും വേഗം യാത്രക്കാരെ സമീപിച്ച് അവർക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കണമെന്നും എയർ ഇന്ത്യ മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ അശ്വനി ലോഹാനി ജീവനക്കാർക്ക് നൽകിയ കത്തിൽ പറയുന്നു. മോശം ഭക്ഷണം,ഭിന്നശേഷിക്കാരോടുള്ള പെരുമാറ്റത്തിലെ പോരായ്മ,ജീവനക്കാരുടെ കലഹം തുടങ്ങി കഴിഞ്ഞയിടെ ഉണ്ടായ സംഭവങ്ങളെ മുൻനിർത്തിയാണ് പുതിയ തീരുമാനങ്ങളും നിർദേശങ്ങളും.

Comments

comments