ഗൂഗിൾ അലോ അപകടകാരിയെന്ന് സ്‌നോഡൻ

0

ഗൂഗിൾ അവതരിപ്പിച്ച പുതിയ ആപഌക്കേഷൻ ‘അലോ’ അപകടകരമെന്ന് എഡ്വേഡ് സ്‌നോഡൻ. യൂസർമാരുടെ സ്വകാര്യത സംരക്ഷിക്കാനുള്ള എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഫീച്ചർ ഡിഫോൾട്ട് ആയി നല്കിയിട്ടില്ല എന്നതാണ് സ്‌നോഡൻ ചൂണ്ടിക്കാട്ടുന്ന കാരണം. ഫീച്ചർ ഓപ്ഷണലായാണ് അലോയിൽ നൽകിയിട്ടുള്ളത്.

മറ്റുള്ള മെസേജ് ആപഌക്കേഷനുകൾക്ക് ബദലായാണ് ഗൂഗിൾ അലോ അവതരിപ്പിച്ചത്. വാട്‌സാപ്പിന്റെയും ടെലിഗ്രാമിന്റെയും അതേ രീതിയിലാണ് അലോയും പ്രവർത്തിക്കുക. ഗൂഗിളിന്റെ സഹായം എന്തിനും ആവശ്യപ്പെടാവുന്ന സ്മാർട്ട് ആൻസർ സംവിധാനവും വിസ്പർ ഷൗട്ട് പോലെയുള്ള വ്യത്യസ്തമായ ഫീച്ചറുകളും ഗൂഗിൾ അലോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Comments

comments