രക്തം ആവശ്യമുള്ളവര്‍ക്ക് “ആപ്പ്”

0

രക്തം കണ്ടെത്താന്‍ ഇനി അലയണ്ട, “ഔസോദ്യാത്മിക” എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മതി രാജ്യത്തെ എല്ലാ അംഗീകൃത ബ്ലഡ് ബാങ്കുകളുടെ പട്ടികയും ലൊക്കേഷനും ആപ്പ് പറ‍ഞ്ഞുതരും.
ബെഗലൂരുവിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ കൃഷ്ണ കാന്ത് തീവാരിയാണ് ഈ ആന്‍ഡ്രോയിഡ് ആപ്പിന് രൂപം നല്‍കിയിരിക്കുന്നത്. രക്തം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ആപ്പില്‍ അവരുടെ പേര് രജിസ്റ്റര്‍ ചെയ്യണം.
ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് അവര്‍ നില്ക്കുന്ന സ്ഥലത്തെ 100കി.മി പരിധിയില്‍ ഉള്ള ബ്ലഡ് ബാങ്കുകളുടെ വിവരങ്ങള്‍ ലഭ്യമാകും.
രാജ്യത്തെ മുഴുവന്‍ ആശുപത്രികളുടേയും ആംബുലന്‍സുകളുടേയും അഡ്രസ്സും മൊബൈല്‍ നമ്പറും ആപ്പില്‍ ഉണ്ട്.

Comments

comments

youtube subcribe